sophia-

ഹോങ്കോംഗ്: പ്രായമായവർക്ക് സംരക്ഷണമേകാൻ സോഫിയ എന്ന സുന്ദരി അവതരിച്ചിരിക്കുകയാണ്.എന്നാൽ, സോഫിയ ഒരു മനുഷ്യസ്ത്രീയല്ല, ലോകമെമ്പാടും പ്രശസ്തിയാർജിച്ച ഒരു റോബാട്ടാണ്. ചൈനീസ് തലസ്ഥാനമായ ഹോങ്കോഗിൽ പ്രവർത്തിക്കുന്ന ഹാൻസൺ റോബോട്ടിക്സാണ്

വ്യാവസികാടിസ്ഥാനത്തിൽ സോഫിയ റോബോട്ടുകളെ നിർമ്മിക്കാനൊരുങ്ങുന്നത്. 2016ലാണ് ഹാൻസൺ റോബോട്ടിക്സ് ആദ്യമായി സോഫിയയെ പുറത്തിറക്കുന്നത്. മനുഷ്യരൂപമുള്ള സോഫിയയുടെ ചോദ്യങ്ങളോടു പ്രതികരിക്കാനും കൃത്രിമബുദ്ധി ഉപയോഗിച്ച് ചിന്തിച്ച് ഉത്തരം നൽകാനുമുള്ള കഴിവ്

കണ്ട് ലോകജനത അത്ഭുതപ്പെട്ടിരുന്നു.

ജൂണിന് മുൻപായി വൻതോതിൽ ഉത്പാദനം തുടങ്ങാനാണ് കമ്പനി പദ്ധതിയിടുന്നത്. സോഫിയയ്ക്ക് പുറമെ മറ്റു മൂന്ന് മോഡൽ റോബോട്ടുകൾ കൂടി വിപണിയിലിറക്കും. കൊവിഡ് മഹാമാരി റോബോട്ടിക്സ് വ്യവസായത്തിന് അനുകൂല സാഹചര്യമാണെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഈ വർഷം ചെറുതും വലുതുമായ പലതരം റോബോട്ടുകളെ വിപണിയിൽ എത്തിയ്ക്കാനാണ് കമ്പനിയുടെ പദ്ധതി.

 റോബോട്ട് യുഗം

ആരോഗ്യരംഗത്തെ പ്രവർത്തനത്തിനായി ഗ്രേസ് എന്നു പേരുള്ള പുതിയ റോബോട്ട് ഈ വർഷം പുറത്തിറക്കുമെന്നും ഹാൻസൺ റോബോട്ടിക്സ് കമ്പനി അറിയിച്ചു. നേരത്തെ, മാസ്ക് ധരിക്കാത്തവരെ കണ്ടെത്താനായി സോഫ്റ്റ്ബാങ്ക് റോബോട്ടിക്സ് എന്ന കമ്പനി പെപ്പർ എന്ന റോബോട്ടിനെ പുറത്തിറക്കിയിരുന്നു.

വുഹാനിൽ വൈറസ് ബാധയുടെ ആരംഭകാലത്ത് ക്ലൗഡ്മൈൻഡ്സ് എന്ന കമ്പനിയുടെ സഹായത്തോടെ റോബോട്ടുകൾ നിയന്ത്രിക്കുന്ന ഫീൽഡ് ആശുപത്രിയും ചൈന തയ്യാറാക്കിയിരുന്നു.