divorce

വാഷിംഗ്ടൺ: പ്രശസ്ത ഹോളിവുഡ് നടൻ എലിയറ്റ് പേജും ഭാര്യ എമ്മ പോർട്ണറും വേർപിരിയുന്നു. മാൻഹട്ടാൻ കോടതിയിൽ വിവാഹമോചനക്കേസ് ഫയൽ ചെയ്തതായി പേജ് പറഞ്ഞു. ഏറെ ആലോചിച്ച ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. പരസ്പരമുള്ള ബഹുമാനം എല്ലാക്കാലവും ഉണ്ടാകും. ഇനി ഞങ്ങൾ നല്ല സുഹൃത്തുക്കളായിരിക്കും - എലിയറ്റും ഭാര്യയും പ്രശസ്ത കൊറിയോഗ്രാഫറുമായ എമ്മ പോർട്ണറും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. 2018ലാണ് ഇവർ വിവാഹിതരായത്. ഇക്കഴിഞ്ഞയിടയ്ക്കാണ് താനൊരു ട്രാൻസ്മാനാണെന്ന് പേജ് വെളിപ്പെടുത്തിയത്. പേജിന്റെ തീരുമാനത്തിന് പൂർണ പിന്തുണ എമ്മ അറിയിച്ചിരുന്നു.