റിയാദ്: സൗദിയുടെ തലസ്ഥാനമായ റിയാദിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടന്നതായി റിപ്പോർട്ട്.
അതേസമയം, റിയാദ് ലക്ഷ്യമാക്കി വന്ന മിസൈൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകർത്തതായും റിപ്പോർട്ടുണ്ട്.
ശക്തമായ സ്ഫോടനത്തിൽ റിയാദിന്റെ വിവിധ ഭാഗങ്ങളിലുള്ള കെട്ടിടങ്ങളുടെ ജനൽ ചില്ലുകൾ തകർന്നു. രണ്ട് തവണ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികളിൽ ചിലർ പറഞ്ഞു. ആളപായമില്ലെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.