khalisthan

വാ​ഷിം​ഗ്ട​ൺ​:​ ​ഡ​ൽ​ഹി​യി​ൽ​ ​കാ​ർ​ഷി​ക​ ​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ​ ​പ്ര​തി​ഷേ​ധം​ ​ന​ട​ത്തു​ന്ന​ ​ക​ർ​ഷ​ക​ ​സം​ഘ​ട​ന​ക​ൾ​ക്ക് ​പി​ന്തു​ണ​യു​മാ​യി​ ​നി​രോ​ധി​ത​ ​സം​ഘ​ട​ന​യാ​യ​ ​ഖാ​ലി​സ്ഥാ​നി​ലെ​ ​അം​ഗ​ങ്ങ​ൾ​ ​വാ​ഷിം​ഗ്ട​ണി​ലെ​ ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​ക്ക് ​പു​റ​ത്ത് ​പ്ര​തി​ഷേ​ധം​ ​ന​ട​ത്തി.​ ​പ​രി​പാ​ടി​യി​ൽ​ 12​ഓ​ളം​ ​പേ​ർ​ ​പ​ങ്കെ​ടു​ത്തെ​ന്നാ​ണ് ​വി​വ​രം.​ ​ഖാ​ലി​സ്ഥാ​ൻ​ ​പ​താ​ക​യും​ ​സി​ക്ക് ​മ​ത​ ​പ​താ​ക​യാ​യ​ ​നി​ഷാ​ൻ​ ​സാ​ഹി​ബും​ ​ഉ​യ​ർ​ത്തി​യ​ ​പ്ര​തി​ഷേ​ധ​ക്കാ​ർ​ ​ഇ​ന്ത്യാ​ ​വി​രു​ദ്ധ​ ​മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ ​വി​ളി​ച്ചു.​ ​കാ​ർ​ഷി​ക​ ​നി​യ​മ​ങ്ങ​ൾ​ ​ഇ​ന്ത്യ​ൻ​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​യും​ ​മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന്റെ​യും​ ​ലം​ഘ​ന​മാ​ണെ​ന്ന് ​പ്ര​ക്ഷോ​ഭ​ക​രി​ലൊ​രാ​‍​ളാ​യ​ ​ന​രേ​ന്ദ​ർ​ ​സിം​ഗ് ​അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​യി​ ​ദേ​ശീ​യ​ ​വാ​ർ​ത്താ​ ​ഏ​ജ​ൻ​സി​ ​എ.​എ​ൻ.​ഐ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​സ്വാ​ത​ന്ത്ര്യ​ ​ദി​ന​മാ​യ​ ​ആ​ഗ​സ്റ്റ് 15​ന് ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​ക്ക് ​മു​മ്പി​ൽ​ ​വ​ൻ​ ​പ്ര​തി​ഷേ​ധം​ ​സം​ഘ​ടി​പ്പി​ക്കാ​ൻ​ ​ഖാ​ലി​സ്ഥാ​ൻ​ ​ഗ്രൂ​പ്പ് ​ആ​ഹ്വാ​നം​ ​ചെ​യ്തി​ട്ടു​ണ്ട്.