വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം പത്ത് കോടി കടന്നു. വേൾഡ് ഒ മീറ്ററിന്റെ കണക്ക് പ്രകാരം നിലവിൽ ലോകത്ത് 100,922,270 കൊവിഡ് രോഗികളുണ്ട്. അമേരിക്കയിലാണ് കൊവിഡ് വ്യാപനവും മരണവും ഏറ്റവും കൂടുതൽ. രാജ്യത്ത്, 26,011,222 രോഗികളുണ്ട്. ഇതുവരെ 435,452 പേർ മരിച്ചു. അതേസമയം, കൊവിഡ് വ്യാപനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ പുതിയ കേസുകൾ കുറയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ആകെ 10,690,279 രോഗികളുണ്ട്. ആകെ മരണം - 153,751. ബ്രസീൽ, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, തുർക്കി, ജർമനി തുടങ്ങിയ രാജ്യങ്ങളിലും കൊവിഡ് വ്യാപനം അതിരൂക്ഷമാണ്.
അതേസമയം, ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലുമടക്കം ജനിതക മാറ്റം സംഭവിച്ച കൊവിഡ് പടർന്നുപിടിക്കുന്നതിന്റെ ആശങ്കയും ലോകരാജ്യങ്ങൾക്കുണ്ട്.
ജനിതക മാറ്റം വന്ന കൊവിഡ് ഇന്ത്യയുൾപ്പെടെ 50ൽ അധികം രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. യഥാർത്ഥ കൊറോണ വൊറസിനേക്കാൾ 30 ശതമാനം മരണസാദ്ധ്യത കൂടുതലാണ് പുതിയ വൈറസിന്. കൂടാതെ 70 ശതമാനത്തിലധികം അതിതീവ്ര വ്യാപന ശേഷിയുണ്ടെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. പുതിയ വൈറസിന്റെ വ്യാപനം ശക്തമായതോടെ ബ്രിട്ടനിൽ ബോറിസ് ജോൺസൻ ആറ് മാസത്തേയ്ക്ക് കൂടി ലോക്ക്ഡൗൺ നീട്ടിയിരുന്നു.
ലോകത്താകെ രോഗികൾ - 100,922,270
മരണം - 2,169,466
രോഗവിമുക്തർ - 72,963,781