abhaysingh-

ചണ്ഡിഗഡ്: ഹരിയാനയിലെ ഐ.എൻ.എൽ.ഡിയുടെ ഏക എം.എൽ.എ അഭയ് സിംഗ് ചൗട്ടാല രാജിവച്ചു. കർഷകസമരം പരിഹരിക്കാൻ കേന്ദ്രസർക്കാരിന് സാധിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി.

എല്ലനബാദ് മണ്ഡലത്തിലെ പ്രതിനിധിയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം സ്‌പീക്കർക്ക് രാജിക്കത്ത് നൽകിയിരുന്നു. ജനുവരി 26ന് മുമ്പ് കാർഷികനിയമങ്ങൾ കേന്ദ്രസർക്കാർ റദ്ദാക്കിയില്ലെങ്കിൽ രാജി അംഗീകരിക്കണമെന്ന ഉപാധിയോടെയായിരുന്നു കത്ത്. സ്പീക്കർ ഇന്ന് രാജി സ്വീകരിക്കുകയായിരുന്നു. മുൻ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ പേരക്കുട്ടിയാണ് അഭയ് ചൗട്ടാല.