പാട്ന: ബീഹാർ ബി.ജെ.പി സംസ്ഥാന വക്താവ് അസ്‌ഫർ ഷംസിക്ക് അജ്ഞാതരുടെ വെടിയേറ്റു. വയറിലും തലയിലും വെടിയേറ്റ ഷംസിയെ പാട്ന മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ 11.30ഓടെ അദ്ധ്യാപകനായ ഷംസി കോളേജിലേക്ക് കാറിൽ വന്നിറങ്ങവേയാണ് വെടിയേറ്റത്. ഷംസിക്ക് കോളേജിലെ ഒരാളുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി കുടുംബം പറഞ്ഞു.