kulgam

ജമ്മുകാശ്‌മീർ: ജമ്മുകാശ്‌മീരിലെ കുൽഗാമിലെ ബുധനാഴ്ച നടന്ന ഭീകരാക്രമണത്തിൽ നാല്​ സൈനികർക്ക് പരിക്കേറ്റു. കുൽഗാം ജില്ലയിലെ ഷംസിപോറ മേഖലയിലെ ഖനബാൽ എന്ന പ്രദേശത്ത്​ രാവിലെ 10.15ഓടെയായിരുന്നു സംഭവം. സൈന്യത്തിന്റെ റോഡ്​ ഓപ്പണിംഗ്​ പാർട്ടിയുടെ സാനിറ്റൈസേഷൻ ഡ്രില്ലിനിടെ ഭീകരർ ഗ്രനേഡ്​ എറിയുകയായിരുന്നു. പരിക്കേറ്റ സൈനികരെ 92 ബേസ്​ ആശുപത്രിയിലേക്ക്​ മാറ്റിയതായി പ്രതിരോധ വിഭാഗം പി.ആർ.ഒ അറിയിച്ചു.