death

വെള്ളാങ്ങല്ലൂർ: ഷട്ടിൽ കളിക്കുന്നതിനിടെ മിമിക്രി കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. പുല്ലൂറ്റ് കുന്നത്തുപറമ്പിൽ പരേതനായ അബ്ദുൾ കരീമിന്റെ മകനും മാരുതി കാസറ്റ്‌സ് ഉടമയുമായ കലാഭവൻ കബീറാണ് (45) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് എട്ടോടെയായിരുന്നു സംഭവം.

ക്രൈസ്റ്റ് കോളേജ് ഷട്ടിൽ കോർട്ടിൽ കളിക്കിടെ കുഴഞ്ഞു വീണ കബീറിനെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സുലേഖ. ഭാര്യ: ഷിഫ. മക്കൾ: ഉസ്‌ന, അമാന, അമീൻ.