mohanlal-wedding

സ്ഥലം മോഹൻലാലിന്റെ വിവാഹമണ്ഡപം, ചിത്രം പകർത്താൻ ഫോട്ടോഗ്രാഫർമാരുടെ തിക്കുംതിരക്കും. എന്നിട്ടും ഒരു ചിത്രം പോലും പകർത്താൻ അയാൾ സമ്മതിച്ചില്ല; മോഹൻലാലിന്റെ അച്ഛൻ സാക്ഷാൽ വിശ്വനാഥൻ നായർ പറഞ്ഞിട്ടുപോലും. ഡാൻസർ തമ്പിയെ കുറിച്ച് ശാന്തിവിള ദിനേശിന്റെ വാക്കുകളാണിത്. ഒരുകാലത്ത് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും അടുപ്പക്കാരനായിരുന്ന തമ്പി സ്വന്തം പ്രവർത്തികൊണ്ടുതന്നെയാണ് അവർക്ക് അന്യനായതെന്ന് ശാന്തിവിള പറയുന്നു.

വർഷങ്ങൾക്ക് മുമ്പ് സൂപ്പർതാരചിത്രങ്ങളുടെ ലൊക്കേഷനുകളിൽ സജീവസാന്നിദ്ധ്യമായി തമ്പി നിൽക്കാറുണ്ടെന്നും, അവർക്കുവേണ്ടി ലൊക്കേഷനിൽ ആളുകളെ നിയന്ത്രിക്കുന്നതുവരെ ഡാൻസർ തമ്പിയായിരുന്നെന്നുംദിനേശ് വ്യക്തമാക്കി. എന്നാൽ ചില മാദ്ധ്യമങ്ങളിൽ തമ്പി നടത്തുന്ന ആരോപണങ്ങൾ ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന ഉപദേശവും ശാന്തിവിള നൽകുന്നു.