കൊച്ചി: പുല്ലേപ്പടിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. യുവാവിനെ കൊലപ്പെടുത്തി കത്തിച്ചതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമായി. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. ഫോർട് കൊച്ചി മനാശ്ശേരിയിൽ ജോബിയാണ് കൊല്ലപ്പെട്ടത്.
പ്രതിയായ മാനാശ്ശേരി ബിനോയിയെ പൊലീസ് പിടികൂടി.ജോബിയുടെ അയൽക്കാരനാണ് ബിനോയ്.ഇരുവരും പുതുവർഷദിനം കൊച്ചിയിലുണ്ടായ കവർച്ചാ കേസിലെ പ്രതികളാണ്. മോഷണ മുതൽ പങ്കുവയ്ക്കുന്നതിലെ തർക്കമാണ് കൊലപാതകത്തിന് കാരണം.
ഇന്നലെ ഉച്ചയ്ക്ക് നാട്ടുകാരാണ് റെയിൽവേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ട്രാക്കിലേക്ക് തല വച്ച് പൂർണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്നും കത്തിക്കാൻ ഉപയോഗിച്ച ലൈറ്ററും, പെട്രോൾ നിറച്ചിരുന്ന കുപ്പിയും കണ്ടെടുത്തിരുന്നു.