തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് രോഗികളുടെ എണ്ണം കൂടാൻ കാരണമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശാരീരിക അകലവും, മാസ്‌കും നിര്‍ബന്ധമാക്കും. കണ്ടെയിന്റ്‌മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും.പ്രതിദിന കൊവിഡ് പരിശോധന ഒരു ലക്ഷമായി ഉയർത്തും. രോഗലക്ഷണങ്ങളുള്ള എല്ലാ പ്രൈമറി കോൺടാക്റ്റുകളേയും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കും.
സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യ വിഗദ്ധർ പറഞ്ഞു. 13 ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നും, പ്രതിദിന രോഗികളുടെ എണ്ണം 7,400 വരെ ഉയർന്നേക്കാമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒൻപത് ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി 10% കടന്നു. എറണാകുളത്ത് ഈ മാസം മാത്രം ഇരുപതിനായിരത്തിൽ കൂടുതലാളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്.