police

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാലര വർഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി രജിസ്റ്റർ ചെയ്തത് 667 കേസുകൾ. ഇതിൽ 43 പേർക്കെതിരെ പൗരാവകാശം ലംഘിച്ചതിന് വകുപ്പുതല നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 552 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഏഴ് കേസുകളിൽ പ്രതികളെ ശിക്ഷിക്കുകയും ചെയ്തു.

മനുഷ്യവകാശ ലംഘനത്തിന് രജിസ്റ്റർ ചെയ്ത കേസുകൾ ഇതിലൂം കൂടുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ഭയം കാരണം ജനങ്ങൾ പല സംഭവങ്ങളും പുറത്ത് പറയാൻ വിമുഖത കാണിക്കുന്നുണ്ട്. മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടർന്നാണ് ഏഴ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി എടുത്തത്. അതേസമയം,​ പലപ്പോഴും സത്യസന്ധമായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്താനും കേസിൽപ്പെടുത്താനും വേണ്ടി ആരോപണങ്ങൾ ഉന്നയിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ക്രിമിനൽ നടപടിക്രമത്തിൽ വകുപ്പുകളുണ്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ പ്രതികളാകുന്ന കേസുകളിൽ തെളിവ് ശേഖരണവും ഹാജരാക്കലും ദുർഘടമായ പ്രക്രിയയാണ്. പൊലീസുകാർ പല കേസുകളിലും പ്രതികളാകുമ്പോൾ അവരെ രക്ഷിക്കാൻ ഉന്നത ഇടപെടലുണ്ടാകുമെന്നതാണ് മറ്റൊരുകാര്യം.ബാക്കിയുള്ളവർ

നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടുകയും ചെയ്യും. അതിനാൽ,​ കുറച്ചുപേർ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. കുറ്റം ചെയ്താലും രക്ഷിക്കാൻ ആൾക്കാരുണ്ടെന്നുള്ളതാണ്കസ്റ്റഡിയിലെടുക്കുന്ന പ്രതികളുടെ മേൽ മനുഷ്യാവകാശ ലംഘനങ്ങൾക്ക് പൊലീസിന് ധൈര്യം നൽകുന്നത്.