കൊച്ചി: ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായില്ലെങ്കിലും സന്തോഷമുളള ദിവസമെന്ന് കെ സി വേണുഗോപാൽ എം പി. ബൈപ്പാസിനായി താൻ ഒട്ടേറെ പ്രയത്‌നിച്ചു. ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചു. കുറച്ചുദിവസങ്ങളായി കേരളത്തിൽ ഉണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങിൽ ക്ഷണിച്ചിരുന്നെങ്കിൽ പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ എം പിമാരെ ഒഴിവാക്കാറില്ല. തറക്കല്ലിട്ടത് തന്റെ നേതൃത്വത്തിലാണ്. പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, കെ സി വേണുഗോപാലിനെ ക്ഷണിക്കാത്തതിനെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. എൽ ഡി എഫ് സർക്കാരാണ് ബൈപ്പാസ് നിർമ്മാണത്തിന് കൂടുതൽ ഇടപെടൽ നടത്തിയതെന്ന് പറയുന്നവർക്ക് സൂര്യൻ പടിഞ്ഞാറാണ് ഉദിക്കുന്നതെന്നും പ്രചരിപ്പിക്കാമെന്നും വി മുരളീധരൻ നെടുമ്പാശേരിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.