സൂര്യന് താഴെയുള്ള എന്തിനെക്കുറിച്ച് പറഞ്ഞാലും അതുമായി ബന്ധപ്പെട്ട് മുകേഷിന് ഒരുകഥ പറയാനുണ്ടാകും. നമ്മളാരും കാണാത്ത കാഴ്ചകൾ മുകേഷ് കാണും. ആ കാഴ്ചപ്പാടാണ് മുകേഷ് കഥകളുടെ കരുത്ത്. എത്ര പറഞ്ഞാലും തീരാത്ത ആ മുകേഷ് കഥകളുടെ ഒരു ആരാധകനാണ് ഞാനും. മുകേഷ് കഥകൾ പലതും ഞാൻ ആവർത്തിച്ച് വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. ഒാരോ തവണ പറയുമ്പോഴും അതെത്ര വലിയ കഥയായാലും കഥാസന്ദർഭങ്ങളോ കഥാപാത്രങ്ങളുടെ പേരുകളോ മുകേഷിന് മാറിപ്പോകില്ല. ഒരു ഡീറ്റയിൽസും തെറ്റിപ്പോകില്ല. മുകേഷിന്റെ ആ ഒാർമ്മശക്തി എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.