പ്രിയങ്കരനായ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായി രാജ്യം പദ്മവിഭൂഷൺ സമർപ്പിച്ചിരിക്കുന്നു. അകാലത്തിലായിരുന്നു മലയാളത്തെയും ഏറെ സ്നേഹിച്ച ആ മഹാ ഗായകന്റെ വേർപാട്. മലയാളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ മുഹൂർത്തംകൂടിയാണിത്.പ്രശസ്ത ഗായിക മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരിക്കുന്നു.അതുപോലെ തന്നെ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പദ്മശ്രീയും ലഭിച്ചിരിക്കുന്നു.മലയാളിയായ കർണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രീയും പദ്മശ്രീ ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഇവർ ഏവരെയും അഭിനന്ദിക്കുന്നു.ഒപ്പം എസ്.പി.ബിയുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നു.