തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 19ന് തുടക്കമാകും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം അന്ന് വൈകിട്ട് 6.30ന് ചലച്ചിത്ര താരം നെടുമുടി വേണു നിർവഹിക്കും. ഫെബ്രുവരി 27 നാണ് പൊങ്കാല.