ജോജു ജോർജിനെ നായകനാക്കി നവാഗതനായ സൻഫീർ കെ സംവിധാനം ചെയ്യുന്ന പീസ് എന്ന ചിത്രത്തിൽ രമ്യ നമ്പീശൻ പ്രധാന വേഷത്തിൽ എത്തുന്നു. അഞ്ചാം പാതിരയ്ക്കുശേഷം രമ്യ നമ്പീശൻ അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ ആരംഭിച്ചു. ഈ ഷെഡ്യൂളിൽ രമ്യ നമ്പീശൻ ജോയിൻ ചെയ്തു.അനിൽ നെടുമങ്ങാട്, അദിതിരവി, സിദ്ധിഖ്, ആശ ശരത്, വിജിലേഷ്, ഷാലു റഹിം, മാമുക്കോയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്പ്ക്രിട് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ നിർമിക്കുന്ന ചിത്രത്തിന് ഷമീർ ജിബ്രാൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജുബൈർ മുഹമ്മദ് ആണ് സംഗീത സംവിധായകൻ.