jose-k-mani

കേരളരാഷ്‌ട്രീയത്തെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയ ആൾ കെഎം മാണിയാണെന്ന് പിസി ജോർജ്. വർഷങ്ങൾക്ക് മുമ്പ് മുപ്പത് സെന്റ് മാത്രം കൈവശമുണ്ടായിരുന്ന മാണിയുടെ കുടുംബത്തിന്റെ ആസ്ഥി കോടികളാണെന്ന് പിസി ജോർജ് ആരോപിച്ചു. കെ എം മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന മെഷീൻ ഉണ്ടെന്ന് ആരോപണം പിസി വീണ്ടും ആവർത്തിക്കുകയും ചെയ‌്തു.

പിസി ജോർജിന്റെ വാക്കുകൾ-

കേരളരാഷ്‌ട്രീയത്തെ മലീമസമാക്കിയ, അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയ ആൾ കെഎം മാണിയാണ്. മരിച്ചയാളെപറ്റി പറയാൻ പാടില്ലാത്തതുകൊണ്ട് ഞാൻ പറയുന്നില്ല. വർഷങ്ങൾക്ക് മുമ്പ് കെ എം മാണി എന്റെ വീട്ടിൽ വരുമായിരുന്നു. അന്ന് പത്തോ മുപ്പത്തഞ്ചോ സെന്റ് മാത്രമായിരുന്നു മാണിയുടെ കൈവശമുണ്ടായിരുന്നത്. ഇന്ന് ആ മാണിയുടെ മകന്റെ നിലയെന്താണ്?​ എത്രായിരം കോടി രൂപയുടെ ആസ്ഥിയാണുള്ളത്. അഴിമതിയല്ലാതെ ശമ്പളം കിട്ടിയതാണോ ഇതെല്ലാം?​

നോട്ടെണ്ണൽ യന്ത്രം കെഎം മാണി വീട്ടിൽ വാങ്ങിവച്ചതിന് തെളിവുണ്ട്. ബിജുരമേശും സംഘവും മാണിയുടെ വീട്ടിൽ കാശുകൊണ്ട് കൊടുത്തസമയം, കാശുകൊടുത്തിട്ട് അവർ ഇറങ്ങിയ ഉടനെ മാണി സാർ ബിജു രമേശിനെ വിളിച്ചു. നാൽപ്പതു ലക്ഷത്തിൽ എണ്ണായിരം രൂപ കുറവുള്ളത് പറയാനായിരുന്നു അത്. മാണിയുടെ വീടിന്റെ ഗേറ്റ് പോലും ബിജു കടന്നിട്ടുണ്ടായിരുന്നില്ല. വീട്ടിൽ നോട്ട് എണ്ണുന്ന മെഷീൻ ഇല്ലെങ്കിൽ അത് എങ്ങനെ നടക്കും.