കരുതലിന്റെ ഫസ്റ്റ് ബെല്ലുമായി വിദ്യാലയങ്ങള്‍ തുറന്നു കഴിഞ്ഞു. കൊവിഡ് വ്യാപനം വര്‍ദ്ധിക്കുമ്പോള്‍ അധികാരികള്‍ക്ക് കുട്ടികളെ കൊവിഡില്‍ നിന്നും സംരക്ഷിക്കാനാവുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഫലവത്താവുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ അയ്യായിരത്തോളം സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ പത്ത് പന്ത്രണ്ട് ക്ലാസുകളിലാണ് സ്‌കൂള്‍ അദ്ധ്യയനം ആരംഭിച്ചിരിക്കുന്നത്. വിപുലമായ തയ്യാറെടുപ്പാണ് ഇതിനായി നടത്തിയിട്ടുള്ളത്. പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കപ്പെട്ടതിനാല്‍ ഗൗരവത്തോടെയുള്ള പഠനം ആവശ്യമായി തീര്‍ന്നിരിക്കുകയാണ്. മാസ്‌ക് അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണം എന്ന കര്‍ശന നിര്‍ദ്ദേശം ഓരോ സ്‌കൂളുകള്‍ക്കും നല്‍കിയിട്ടുണ്ട്. അതേസമയം പൊതു ഗതാഗതം അടക്കം ഉപയോഗിച്ച് സ്‌കൂളുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ കൊവിഡ് വ്യാപനത്തിന് കാരണമാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.