പാരിസ്: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് 74ാമത് കാൻസ് ഫിലിം ഫെസ്റ്റിവൽ ജൂലായ്‌യിലേക്ക് മാറ്റി വച്ചു. മെയിലായിരുന്നു ഫിലിം ഫെസ്റ്റിവൽ നടക്കേണ്ടിയിരുന്നത്. ജൂലായ് ആറ് മുതൽ 17 വരെ ഫെസ്റ്റിവൽ നടക്കുമെന്നാണ് വിവരം. കഴിഞ്ഞ വർഷവും കൊവിഡ് മൂലം വളരെ ചെറിയ രീതിയിലാണ് ഫിലിം ഫെസ്റ്റിവൽ നടത്തിയത്. 2020 ഒക്ടോബറിൽ നടന്ന പരിപാടിയിൽ ഷോർട്ട് ഫിലിംസ് മാത്രമാണ് പ്രദർശിപ്പിച്ചത്. എ ലിസ്റ്റ് സിനിമ താരങ്ങളോ സംവിധായകരോ ചടങ്ങിൽ പങ്കെടുത്തില്ല