accident

കോട്ടയം: നഗരമദ്ധ്യത്തിലെ ചന്തക്കടവിൽ അപസ്‌മാരം വന്ന് കുഴഞ്ഞുവീണ യുവാവ് ബസിനടിയിൽ പെട്ട് മരിച്ചു. ചന്തക്കടവ് സ്വദേശി രാജേഷാണ് മരിച്ചത്. അപസ്‌മാരം വന്ന് രാജേഷ് വീണത് ബസിനടിയിലേക്കായിപ്പോയി. ഉടനെ ബസ് കയറിയിറങ്ങി മരണം സംഭവിച്ചു. കടുത്ത പ്രമേഹരോഗവും രാജേഷിനുണ്ടായിരുന്നതായാണ് വിവരം.