big-burger

കാൻബറ: കൊവിഡിൽ തകർന്ന ഹോട്ടൽ വ്യവസായത്തെ കരകയറ്റാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ലോകമെമ്പാടുമുള്ള ഹോട്ടൽ ഉടമകൾ. ആസ്ട്രേലിയിലുള്ള ഒരു ഹോട്ടലാകട്ടെ ഒരു വമ്പൻ ബർഗർ തീറ്റ മത്സരവുമായാണ് രംഗത്തെത്തിയത്. ഒന്നരക്കിലോ മീറ്റും അത്രയും തന്നെ ഭാരത്തിലുള്ള ബണ്ണും ലെറ്റ്യൂസും വെജിറ്റബിൾസും നിറഞ്ഞതാണീ ‘ഭീമൻ ബർഗർ’. ഇടയ്ക്ക് കറുമുറെ കൊറിക്കാൻ ഒരു കിലോയോളം വരുന്ന പൊട്ടറ്റോ ചിപ്സുമുണ്ട്. 80 ഡോളറാണ് ഈ ബർഗറിന്റെ വില. അതായത്, 5,842 ഇന്ത്യൻ രൂപ

എല്ലാത്തിന്റേയും കൂടി ഭാരം അഞ്ച് കിലോയോളം വരും. ഇത് ഒറ്റയടിയ്ക്ക് തനിയെ കഴിച്ച് തീർക്കുന്നവർക്ക് ഒരു വീപ്പ ബീർ സമ്മാനമായി ലഭിയ്ക്കും.