bernie-doll

വാഷിംഗ്ടൺ: സാധാരണഗതിയിൽ കോമിക് - കാർട്ടൂൺ കഥാപാത്രങ്ങളുടേയും മറ്റും പാവകളാണ് കുട്ടികൾക്ക് ഏറെയിഷ്ടം. എന്നാൽ, ബേണിപ്പാവ വിപണിയിലെത്തിയതോടെ കഥയാകെ മാറിയ മട്ടാണ്. അമേരിക്കയിലെ വെർമോണ്ട് സംസ്ഥാനത്തെ സെനറ്ററായ ബേണി സാൻഡേഴ്സിന്റെ രൂപത്തിൽ നിർമ്മിച്ച പാവയാണിപ്പോൾ വിപണയിലെ താരം. ടെക്‌സാസ് സ്വദേശിനിയായ ടോബി കിംഗാണ് ബേണിയുടെ രൂപത്തിൽ ഈ ക്രോഷറ്റ് പാവയെ നിർമ്മിച്ചത്.

അമേരിക്കയുടെ പുതിയ ഭരണ സമതിയുടെ സ്ഥാനാരോഹണ സമയത്ത്

മാസ്കും ഗ്ലൗസും കോട്ടുമെല്ലാം അണിഞ്ഞ് കാലിന്മേൽ കാൽ കയറ്റി വച്ച് ശാന്തനായി ഇരിക്കുന്ന 79കാരനായ ബേണിയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളി‌ൽ വൈറലായിരുന്നു. ഈ രൂപത്തിലാണ് ടോബി പാവയെ നിർമ്മിച്ചിരിക്കുന്നത്. വെർമൗണ്ടിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ 'മീൽസ് ഓൺ വീൽസിന്റെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ടോബി ബേണി പാവയെ നിർമ്മിച്ചത്. ആളുകളെ സഹായിക്കാനുള്ള പുതിയൊരു മാർഗം എന്നാണ് തന്റെ ശ്രമത്തെ പറ്റി ടോബി പറയുന്നത്.

ബേണി അന്നണിഞ്ഞ അതേ ഓവർ സൈസ്ഡ് കോട്ടും കൈയിലെ ബ്രൗൺ കളർ കൈയ്യുറകളുമെല്ലാം ടോബി തന്റെ പാവയിൽ അങ്ങനെ തന്നെ പകർത്തിയിട്ടുണ്ട്. 46 കാരിയായ ടോബി താനുണ്ടാക്കിയ ഒൻപതിഞ്ച് വലിപ്പമുള്ള പാവയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ധാരാളം ആവശ്യക്കാർ എത്തിയതോടെ പാവയെ ഈ-ബേയിൽ വിൽപനയ്ക്കു വയ്ക്കുകയായിരുന്നു. ഇപ്പോൾ തന്നെ 30,000 ത്തോളം

പേരാണ് പാവയ്ക്ക് ഓർഡർ നൽകിയിരിക്കുന്നത്. 20,000 ഡോളറാണ് പാവയുടെ വില. അതായത് 14,60,830 ഇന്ത്യൻ രൂപ.