elephant-attack

തൃശൂർ: പാലപ്പിള‌ളി എലിക്കോട് ഫയർ വാച്ചറായി ജോലി നോക്കുകയായിരുന്ന ഊരുമൂപ്പൻ ഉൾവനത്തിൽ വച്ച് കാട്ടാനയുടെ കുത്തേ‌റ്റ് മരിച്ചു. എലിക്കോട് കോളനിയിൽ മലയൻ വീട്ടിൽ മൂപ്പൻ ഉണ്ണിച്ചെക്കൻ(60) ആണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്. ഫയർ വാച്ചർ ജോലിക്കിടെ പട്രോളിംഗ് നടത്തുകയായിരുന്ന എട്ടംഗ സംഘത്തിന് നേരെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെ 9.30നായിരുന്നു സംഭവം.

ഓട്ടത്തിനിടെ ഉണ്ണിച്ചെക്കനെ ആന വീഴ്‌ത്തി തുടയിൽ കുത്തി. ഗുരുതര പരിക്കേ‌റ്റ ഉണ്ണിച്ചെക്കനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരണമടഞ്ഞു. ഉണ്ണിച്ചെക്കന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.