medicinal-bath-

കുട്ടികളിലെ ചർമ്മ പ്രശ്‌നങ്ങൾ പ്രതിരോധിക്കാൻ വലിയൊരളവ് വരെ ഔഷധഗുണമേറിയ വെള്ളത്തിലുള്ള കുളി സഹായിക്കും. ഔഷധഗുണമുള്ള ഇലകളാണ് ഇതിന് നമ്മെ സഹായിക്കുന്നത്. വേപ്പില ചേർത്ത് തിളപ്പിച്ച വെള്ളത്തിന് ചർമ്മപ്രശ്‌നങ്ങൾ തടയാൻ അത്ഭുതസിദ്ധിയുണ്ട്. അതിനാൽ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യമെങ്കിലും വേപ്പിലചേർത്ത വെള്ളത്തിൽ കുട്ടികളെ കുളിപ്പിക്കുക. ശിരോചർമ്മത്തിന്റെയും ചർമ്മത്തിന്റെയും സംരക്ഷണത്തിന് സഹായിക്കുന്ന ഇലയാണ് പേരയില. പേരയില ചേർത്ത് തിളപ്പിച്ച വെള്ളം ചർമ്മരോഗങ്ങൾ തടയാനും മുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ്. നാട്ടിൻപുറങ്ങളിൽ കാണുന്ന വേലിപ്പരുത്തിയാണ് ഔഷധക്കുളിക്ക് സഹായിക്കുന്ന മറ്റൊരു ഇല. വേലിപ്പരുത്തിയുടെ ഇലയിട്ട വെള്ളം ഒന്നോ രണ്ടോ മണിക്കൂർ നല്ല വെയിലിൽ വച്ചശേഷം ആ വെള്ളത്തിൽ കുളിക്കുന്നത് ചർമ്മരോഗങ്ങളെ പ്രതിരോധിക്കും. തുളസിയിലയിട്ട് വച്ചിരുന്ന വെള്ളത്തിൽ കുളിപ്പിക്കുന്നത് വളരെ നല്ലതാണ്.