തിരുവനന്തപുരം: പൗരന്റെ സ്വന്തംവീട് എന്ന സ്വപ്‌നം ലൈഫ് പദ്ധതിയിലൂടെ സാക്ഷാത്‌കരിക്കപ്പെടുകയാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർപ്പിടം എന്ന അടിസ്ഥാന ആവശ്യത്തെ ഗൗരവമായി കണ്ട് സർക്കാർ കൈകാര്യം ചെയ്‌തു. 2,57,547 വീടുകൾ ലൈഫ് മിഷൻ പ്രകാരം പൂർത്തിയാക്കി. ഇത് അഭിമാനകരമായ അവസ്ഥയാണ്. വീട് ലഭിക്കേണ്ടവർ ഇനിയുമുണ്ട് വീടിനായി അപേക്ഷിച്ചവർക്ക് അവയുടെ നിർമ്മാണം നടക്കുകയാണ്. അന്തിയുറങ്ങാൻ വീടിനായി മൂന്ന് ഘട്ടമായി ലൈഫ് മിഷൻ.
മൂന്ന് ഘട്ടമായുളള ലൈഫ് മിഷനിൽ 85 ഭവന സമുച്ചയങ്ങൾ നിർമ്മിക്കാൻ ഭൂമി കണ്ടെത്തി. 52 നിർമ്മാണം പുരോഗമിക്കുന്നു. 32 എണ്ണ മേയ് മാസത്തിനകം പൂർത്തിയാകും. അഞ്ചെണ്ണം ഏതാനും മാസത്തിനകം പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വടക്കാഞ്ചേരിയിൽ യുഎഇ-റെഡ്ക്രസന്റ് സംഘടന 140 ഫ്ളാറ്റുകൾ നിർമ്മിക്കും. ഭവനസമുച്ചയത്തോടൊപ്പം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും നിർമ്മിക്കും. ജനങ്ങൾക്ക് വേണ്ടിയുളള ഇത്തരം വികസന പദ്ധതികൾ ആരുടെയെങ്കിലും ആക്ഷേപത്തെ ഭയന്ന് ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭാവി കേരളത്തിനായി ആസൂത്രണബോർഡിന്റെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര സമ്മേളനം നടത്തും. അടുത്തമാസം 1,2 തീയതികളിൽ ഓൺലൈനായാകും സമ്മേളനം.