sasikala

ചെന്നൈ: ജയിൽ മോചിതയായ വി.കെ. ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. കർണാടകയിലെ ബിനാമി സ്വത്ത് കേസിൽ ഫെബ്രുവരി ആദ്യവാരം സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഇ.ഡി ചെന്നൈ ഓഫീസ് ശശികലയ്ക്ക് നോട്ടീസ് അയച്ചു. ശശികലയുടെ 500 കോടി രൂപയുടെ ബിനാമി സ്വത്ത് നേരത്തേ മരവിപ്പിച്ചിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികല നാലുവർഷത്തെ ജയിൽവാസത്തിനൊടുവിൽ കഴിഞ്ഞ ദിവസം മോചിതയായെങ്കിലും കൊവിഡ് ബാധിതയായി ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.