ചെന്നൈ : ഇന്ത്യൻ ക്രിക്കറ്റ് താരം വിജയ് ശങ്കർ വിവാഹിതനായി. വൈശാലി വിശ്വേശ്വരൻ ആണ് വധു. കഴിഞ്ഞ ആഗസ്റ്റിൽ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.കാെവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. കെ.എൽ.രാഹുൽ, യുസ്‍വേന്ദ്ര ചഹൽ, കരുൺ നായർ തുടങ്ങിയ ഇന്ത്യൻ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ വിജയ്ക്ക് വിവാഹാശംസകൾ നേർന്നു.
2018ൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലാണ് വിജയ് ശങ്കർ ഇന്ത്യൻ ടീമിനായി അരങ്ങേറിയത്. 2019ൽ വർഷം ആസ്ട്രേലിയയ്ക്കെതിരെയായിരുന്നു ഏകദിനം അരങ്ങേറ്റം. 2019ലെ ഏകദിന ലോകകപ്പ് ടീമിലും വിജയ് ശങ്കർ അംഗമായിരുന്നു. ഈ വർഷം നടക്കുന്ന ഐപിഎൽ സീസണിലേക്ക് സൺറൈസേഴ്സ് ഹൈദരാബാദ് വിജയ് ശങ്കറിനെ നിലനിർത്തിയിട്ടുണ്ട്.