rafel

ന്യൂഡൽഹി: വ്യോമസേനയ്ക്ക്​ കരുത്ത് വർദ്ധിപ്പിച്ച് മൂന്നു റാഫേൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി. ഫ്രാൻസിലെ ഇസ്ത്രസ് വ്യോമ കേന്ദ്രത്തിൽ നിന്ന്​ പുറപ്പെട്ട മൂന്നാം ബാച്ച്​ വിമാനങ്ങൾക്ക് യു.എ.ഇ വ്യോമസേനയാണ് ഇന്ധനം നിറയ്ക്കാൻ സൗകര്യം ഏർപ്പെടുത്തിയത്.

ഇതോടെ രാജ്യത്തെത്തിയ റാഫേൽ വിമാനങ്ങളുടെ എണ്ണം 11ആയി. 2020 സെപ്തംബർ 10നാണ്​ ആദ്യ ബാച്ചിൽ അഞ്ചും നവംബർ അഞ്ചിന് രണ്ടാം ബാച്ചിൽ മൂന്നും റാഫേൽ വിമാനങ്ങൾ​ എത്തിയിരുന്നു​. 59,000 കോടി രൂപയ്ക്ക്​ 36 യുദ്ധവിമാനങ്ങളാണ്​ കരാർ പ്രകാരം ഫ്രാൻസ് ഇന്ത്യയ്ക്ക് കൈമാറേണ്ടത്​.

2023ഓടെ മുഴുവൻ വിമാനങ്ങളും രാജ്യത്തെത്തും.