sandeep-warrier-

തിരുവനന്തപുരം: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരെ ബി..ജെപി നേതാവ് സന്ദീപ് വാര്യരുടെ പിതാവ് സോഷ്യൽമീഡിയയിൽ അശ്ലീലപരാമർശം നടത്തിയെന്ന് ആരോപണം. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയർന്നത്.. സമരത്തിൽ പങ്കെടുത്ത ബിന്ദു അമ്മിണിക്കെതിരെ ബി.ജെ.പി വക്താവായ സന്ദീപ് വാര്യരുടെ അച്ഛൻ ഗോവിന്ദ വാര്യർ സ്ത്രീവിരുദ്ധവും അശ്ലീലവുമായ പരാമർശം നടത്തിയെന്നാണ് പ്രധാന ആരോപണം. ബിന്ദു അമ്മിണി സമരക്കാർക്കൊപ്പം ട്രാക്ടറിൽ ദേശീയ പതാകയും പിടിച്ചിരിക്കുന്ന ചിത്രമാണ് സ്ത്രീവിരുദ്ധ പരാമർശത്തോടൊപ്പം ഗോവിന്ദ വാര്യർ ഷെയർ ചെയ്തത്.

ഇതുകൂടാതെ കമന്റിലും ബിന്ദുവിനെതിരെ ഇയാൾ അശ്ലീല പരാമർശം നടത്തുന്നുണ്ട്. ഗോവിന്ദ വാര്യർക്കെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷ വിമർശനമുയർന്നു. പോസ്റ്റ് വിവാദമായതോടെ അക്കൗണ്ട് ഡിലീറ്റ് ആക്കുകയും കമന്റ് പിൻവലിക്കുകയും ചെയ്തു.. സ്ത്രീകളെ അധിക്ഷേപിക്കുന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത നിലപാടാണെന്ന് ബിന്ദു അമ്മിണി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് പരാതി നൽകിയാലും സംഘപരിവാർ അനുകൂലികളായ കേരളാ പൊലീസ് യാതൊരുവിധ നടപടിയും ഇത്തരക്കാർക്കെതിരെ സ്വീകരിക്കുകയില്ലെന്നും ബിന്ദു പറഞ്ഞു.


എന്നാൽ ഇത് സംബന്ധിച്ച് പരസ്യപ്രതികരണം സന്ദീപ് വാര്യരോ അദ്ദേഹത്തിന്റെ പിതാവോ നടത്തിയിട്ടില്ല. ബി..ജെ..പി അധ്യക്ഷൻ കെ സരേന്ദ്രന്റെ മകൾക്കെതിരെ സോഷ്യൽമീഡിയയിൽ അശ്ലീല പരാമർശം നടത്തിയതിനെതിരെ ശക്തമായി രംഗത്തെത്തിയ നേതാവാണ് സന്ദീപ് വാര്യർ. . പുലഭ്യം പറയുന്നവ‍ർ എക്കാലവും സേഫ് സോണിലായിരിക്കുമെന്ന് കരുതരുതെന്നും ഇത്തരം സൈബ‍ര്‍ ഗുണ്ടായിസത്തിന് തടയിടണമെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം..