apple

ന്യൂഡൽഹി: സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ആപ്പിൾ ഇക്കഴിഞ്ഞ ഡിസംബർപാദത്തിൽ ഇന്ത്യയിൽ നേടിയത് 2019ലെ സമാനപാദത്തേക്കാൾ ഇരട്ടി വില്പന. വിപണി വിഹിതം കുറവാണെങ്കിലും ഇന്ത്യയിൽ വില്പന ഇരട്ടിയാക്കാൻ ആപ്പിളിന് കഴിഞ്ഞെന്ന് സി.ഇ.ഒ ടിം കുക്കാണ് വ്യക്തമാക്കിയത്.

11,140 കോടി ഡോളറാണ് കഴിഞ്ഞപാദത്തിൽ ആപ്പിളിന്റെ ആഗോള വരുമാനം. ഇത് സർവകാല റെക്കാഡാണ്. ഹുവാവേയെ പിന്തള്ളി കഴിഞ്ഞപാദത്തിൽ ഏറ്റവുമധികം സ്മാർ‌ട്ട്ഫോണുകൾ വിറ്റഴിച്ച കമ്പനിയെന്ന പട്ടവും ആപ്പിൾ നേടി.