വ്യവസായി എന്നതിനപ്പുറം സോഷ്യൽമീഡിയയിൽ ഏറെ പ്രിയങ്കരനാണ് ബോബി ചെമ്മണ്ണൂർ. അടുത്തകാലത്ത് മലയാളികൾ ട്രോളുകളിലൂടെ ആഘോഷമാക്കിയ മറ്റൊരു മലയാളി ഇല്ലെന്നുതന്നെ പറയാം. അതിലൊരു ട്രോൾ ബോബിയുടെ മദ്യപാനവുമായി ബന്ധപ്പെട്ടായിരുന്നു. ഇപ്പോഴിതാ അതിനെല്ലാമുള്ള ഉത്തരം ബോബി ചെമ്മണ്ണൂർ നൽകുകയാണ്.
ബോബി ചെമ്മണ്ണൂരിന്റെ വാക്കുകൾ-
'എനിക്ക് 51 വയസായി, പക്ഷേ മാനസികമായും ശാരീരികമായും 22കാരനാണ്. വയസ് 20-22ൽ കൂടുന്നേയില്ല. നല്ല ആരോഗ്യമുണ്ട്. പഞ്ച പിടിക്കാനും ഫൈറ്റ് ചെയ്യാനും ഓടാനും ചാടാനും തയ്യാർ. 5-10 പേരെ ഒറ്റയ‌്ക്ക് നേരിടാൻ പറ്റും എന്നൊക്കെ വേണമെങ്കിൽ പറയാം. പക്ഷേ, ഇടി കിട്ടും എന്നതാണ് സത്യം. ഒന്നുരണ്ടുപേരെ അടിച്ചു വീഴ്‌ത്തും. ഇപ്പോഴും കുങ്ഫൂ പരിശീലിക്കുന്നുണ്ട്.
ഞാനങ്ങനെ മദ്യപാനിയൊന്നുമല്ല. എന്നും ഉറങ്ങുന്നതിനു മുമ്പ് രണ്ട് പെഗ് സിംഗിൾ മാൾട്ട് വിസ്‌കി കഴിക്കും എന്നുമാത്രം. കൂട്ടുകാരുടെ കൂടെ കമ്പനികൂടുമ്പോൾ ഏറ്റവും കുറച്ച് കഴിക്കുന്നയാൾ ഞാനായിരിക്കും. ഈ വർഷം വൈൻ മാത്രമാണ് കഴിക്കുന്നത്. മദ്യം കുറച്ചു വരികയാണ്'.