rahul-gandhi-

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ മൂന്നുദിവസത്തെ സന്ദർശനത്തിന് എത്തിരിയിരിക്കുകയാണ് വയനാട് എം.പിയും എ.ഐ.സി.സി മുൻ അദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഗാന്ധി തന്റെ മണ്ഡലമായ വയനാട്ടിലെ വിവിധ സ്ഥലങ്ങളിലെ പരിപാടികളിൽ പങ്കെടുത്തിരുന്നു.

വയനാട് അമ്പലവയലിൽ സ്നേഹത്തോടെ രാഹുലിനെ ആലിംഗനം ചെയ്യുന്ന കന്യാസ്ത്രീയുടെ ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സ്നേഹത്തിന്റെയും കരുതലിന്റെയും ചിത്രം എന്നാണ് പലരും ചിത്രത്തെ പ്രശംസിച്ച് പലരും കുറിച്ചത്. ഇങ്ങനെ ചേർത്തുപിടിക്കാൻ ഈ നേതാവല്ലാതെ മറ്റാര് എന്നും ചിത്രത്തിന് ചിലർ കമന്റ് ചെയ്തു. ഷാഫി പറമ്പിൽ എം.എൽ.എ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി. ഹൃദയത്തിൽ നിന്ന് നേരിട്ടുള്ള ബന്ധമാണെന്നും ഹഗ്ഗ് ഡിപ്ലോമസിക്കാരും പരാജയ രാഘവൻമാരും കാണണ്ടെന്ന കുറിപ്പോടെയാണ് ഷാഫി ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്.

#Raga🧡🤍💚 Connecting straight from the heart ഹഗ്ഗ് ഡിപ്ലോമസിക്കാരും (Hug Diplomacy) ആ 'പരാജയരാഘവനും' കാണണ്ട .

Posted by Shafi Parambil on Thursday, 28 January 2021