h1b-visa

വാഷിംഗ്ടൺ: എച്ച് 1 ബി വിസയുള്ളവരുടെ ജീവിത പങ്കാളികൾക്ക് തൊഴിൽ ചെയ്യാൻ അനുമതി നൽകുന്ന പദ്ധതി റദ്ദാക്കാനുള്ള ട്രംപ് സർക്കാരിന്റെ നടപടി പിൻവലിച്ച് ജോ ബൈ‍ഡൻ ഭരണകൂടം. അമേരിക്കയിലെ ഒരു ലക്ഷത്തോളം ഇന്ത്യക്കാർക്ക് ഇത് ആശ്വാസമേകും.

എച്ച്1ബി വിസക്കാരുടെ ജീവിത പങ്കാളിക്ക്‌ തൊഴിൽ അനുമതി നൽകുന്ന നയത്തിൽ കടുത്ത നിലപാടെടുക്കാൻ 2019 ഫെബ്രുവരിയിൽ ട്രംപ് ഭരണകൂടം നടപടി ആരംഭിച്ചപ്പോൾ ഇപ്പോൾ വൈസ് പ്രസിഡന്റായ കമല ഹാരിസ് ശക്തമായി എതിർത്തിരുന്നു. ഇപ്പോൾ ബൈഡനും കമലയും നയിക്കുന്ന പുതിയ സർക്കാർ ആ നടപടി പിൻവലിച്ചു. ബൈഡൻ ഭരണകൂടം അധികാരമേറ്റതിനു പിന്നാലെ ഇതുൾപ്പെടെ ട്രംപിന്റെ എതാനും നടപടികൾ നടപ്പാക്കുന്നത് 60 ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. പിന്നാലെയാണ് പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്.