ന്യൂഡൽഹി : ഗാസിപ്പൂരിലെ കർഷക സമര വേദി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസ് നോട്ടീസ് സമരക്കാർക്ക് നോട്ടീസ് നൽകി.. രാത്രി പതിനൊന്നിന് മുമ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കർഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ ടെന്റിൽ പൊലീസ് നോട്ടീസ് പതിച്ചു.. എന്നാൽ പേടിപ്പിക്കാൻ നോക്കേണ്ടെന്നും വെടിയുതിർത്താലും സ്ഥലത്ത് തുടരുമെന്ന നിലപാടിലാണ് കർഷക സംഘടനകൾ. തിക്രി അതിർത്തിയിലേക്ക് കൂടുതൽ ട്രാക്ടറുകൾ എത്തിക്കുവാനാണ് കർഷകരുടെ പദ്ധതി. എന്നാൽ ഗാസിപ്പൂരിലേക്കുള്ള ഗതാഗതം തടഞ്ഞ് പദ്ധതിക്ക് തടയിടാനാണ് പൊലീസിന്റെ ശ്രമം..
ഇതിനിടെ റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിൽ കർഷക നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് യു,എ.പി..എ ചുമത്തി.. ആക്രമണത്തിലെ ഗൂഢാലോചനയെക്കുറിച്ച് ഡൽഹി സ്പെഷ്യൽ സെൽ അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.. ലോക്കൽ പൊലീസിന്റെ അന്വേഷണം സമാന്തരമായി നടക്കും.