president

ന്യൂഡൽഹി: കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷം ട്രാക്ടർ റാലിയിലെ അക്രമം കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് ആരോപിച്ചു. ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്ന് പാർലമെന്റിൽ രാഷ്ട്രപതിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിക്കും. കോൺഗ്രസ്,​ എൻ.സി.പി, നാഷണൽ കോൺഫറൻസ്, ശിവസേന,സി.പി.എം, സി.പി.ഐ, ഡി.എം.കെ, എസ്.പി, തൃണമൂൽ, ആർ.എസ്.പി, മുസ്ലിംലീഗ്, കേരള കോൺഗ്രസ് മാണി, ആർ.ജെ.ഡി, പി.ഡി.പി, എം.ഡി.എം.കെ, എ.ഐ.യു.ഡി.എഫ് എന്നീ 16 പ്രതിപക്ഷ പാർട്ടികളും ആംആദ്മിയും ബി.ജെ.പി മുൻ സഖ്യകക്ഷി ശിരോമണി അകാലിദളുമാണ് ബഹിഷ്കരണം പ്രഖ്യാപിച്ചത്.

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പശ്ചിമബംഗാൾ നിയമസഭ പ്രമേയം പാസാക്കി.