case-diary

ചെന്നൈ: കുളിമുറിയിൽ കയറി സ്ത്രീകളുടെ അടിവസ്ത്രം തട്ടിയെടുക്കുകയും കീറി നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് കോയമ്പത്തൂരിലാണ് വിചിത്രസ്വഭാവിയായ മോഷ്ടാവ് പിടിയിലായത്. നേരംപോക്കിനാനാണ് ഇങ്ങനെ ചെയ്തിരുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

കോയമ്പത്തൂരിന് അടുത്തുള്ള കോട്ടുചേരിയിലെ സുന്ദർരാജു (38) എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കോയമ്പത്തൂരിലെ ഒക്കിലിപാലിയത്തിൽ നിർമാണത്തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ജോലിക്കായി എത്തിയ സുന്ദർ രാജു അതേ പ്രദേശത്ത് ഒരു മുറി വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി. സഹപ്രവർത്തകരും ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്നു.താമസം തുടങ്ങി അഞ്ചാം ദിവസം മുതൽ ഇയാൾ വിചിത്രമായി പെരുമാറാൻ തുടങ്ങിയതായി സഹപ്രവർത്തകർ പറയുന്നു. അതിനിടെയാണ് സമീപവാസികളായ അഞ്ചു സ്ത്രീകളുടെ അടിവസ്ത്രങ്ങൾ നശിപ്പിക്കപ്പെട്ടതായി പരാതി ഉയർന്നത്.

കുളിമുറിയിൽ ഇട്ടിരുന്ന അടിവസ്ത്രങ്ങളാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സുന്ദർ രാജുവാണ് ഇതിന് പിന്നിലെന്ന് മനസിലായത്.