ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ എം.പിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ട്രാക്ടർ റാലിയിലെ സംഘർഷവുമായ ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റുകൾക്കെതിരായ പരാതിയിലാണ് നോയിഡ പൊലീസ് കേസെടുത്തത്. രാജ്യദ്രോഹം ഉൾപ്പെടെ 11 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാദ്ധ്യമ പ്രവർത്തകൻ രാജ്‌ദീപ് സർദേശായിക്കും വിനോദ് കെ.. ജോസിനെതിരെയും രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ട്.