ന്യൂഡൽഹി : കർഷക സമരത്തിനെതിരെ കടുത്ത് നിലപാടുമായി കേന്ദ്രസർക്കാർ, ഗാസിപ്പൂരിലെ സമരവേദിയിൽ നിന്ന് കൽകരെ ഒഴിപ്പിക്കാൻ കേന്ദ്രസേനയെയും രംഗത്തിറക്കി. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും ഒരുക്കി.. സമരവേദി രാത്രി 11ന് മുമ്പ് ഒഴിയണമെന്ന് പൊലീസ് നൽകിയ നോട്ടീസിന്റെ സമയപരിധി കഴിഞ്ഞതോടെയാണ് കർശന നിലപാടുമായി പൊലീസ് രംഗത്തെത്തിയത്.. അതേസമയം സമരവേദിയിൽ തന്നെ തുടരുമെന്നാണ് കർഷകർ പ്രതികരിച്ചിരിക്കുന്നത്.. സമരപ്പന്തലിൽ എന്തു സംഭവിച്ചാലും ഉത്തരവാദികൾ പൊലീസ് ആയിരിക്കുമെന്ന് കര്‍ഷകനേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.