കോഴിക്കോട് കടപ്പുറത്ത് നിന്ന് അസീസ് ഒന്ന് ചൂളംവിളിച്ചാൽ മതി പരുന്തുകൾ പറന്നെത്തും. അവർക്കറിയാം അസീസിന്റെ കൈയിലെ പൊതി നിറയെ അവരോടുള്ള സ്നേഹമാണെന്ന്. അസീസിന്റെ പത്താം വയസിൽ തുടങ്ങിയതാണ് കോഴിക്കോട് കടപ്പുറത്ത് എത്തുന്ന പരുന്തുകൾക്ക് ഭക്ഷണം നൽകാൻ. ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന ജോലിയെക്കാൾ അസീസ് പ്രാധാന്യം നൽകുന്നതും ആകാശത്തിലെ ഈ പറവകൾക്കാണ്. വീഡിയോ: രോഹിത്ത് തയ്യിൽ