തിരുവനന്തപുരം,കൊല്ലം ജില്ലകളുടെ അതിർത്തിയായ നാവായികുളത്തേക്കാണ് വാവയുടെ ഇന്നത്തെ ആദ്യ യാത്ര. നാവായിക്കുളത്തെ മൃഗാശുപത്രിയിലേക്കാണ് ഈ യാത്ര. ഇവിടെ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയിലെ ഡോക്ടർ രാവിലെ കാണുന്ന കാഴ്ച മൃഗങ്ങളെ പരിശോധിക്കുന്ന സ്ഥലത്ത് ഒരു വലിയ മൂർഖൻ പാമ്പ് കിടക്കുന്നതാണ്. ഉടൻ തന്നെ ഡോക്‌ടർ വാവയെ വിളിച്ചു.വിവരമറിഞ്ഞ് നാട്ടുകാരും വന്ന് കൊണ്ടിരുന്നു.ഈ സമയം പാമ്പ് മറ്റൊരിടത്തേക്ക് ഒളിച്ചു.
തുടർന്ന് വലയിൽ കുരുങ്ങിയൊരു പാമ്പിനെ പിടികൂടാൻ മണലയത്തേക്ക് വാവ യാത്ര തിരിച്ചു. സ്‌കൂൾ വൃത്തിയാക്കുന്നതിനിടയിലാണ് പണിക്കാർ പാമ്പിനെ കണ്ടത്. പക്ഷെ വലയിൽ കുരുങ്ങിയ പാമ്പിനെ രക്ഷിക്കുന്നതിനിടയിൽ പാമ്പ് വാവയുടെ കൈയിൽ കുരുക്കിട്ടു.കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.