dead

കൊല്ലം: കൊല്ലത്ത് സ്വകാര്യആശുപത്രിയിലെ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു. വലിയകുളങ്ങര ഗുരുതീർഥത്തിൽ രമണന്റെ ഭാര്യ സുജയാണ് (52) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണു വിലയിരുത്തൽ. ഇന്നലെ രാവിലെ 11ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കൊവിഡ് വാക്‌സീൻ വിതരണ കേന്ദ്രത്തിൽനിന്ന് ഇവർ വാക്‌സിൻ സ്വീകരിച്ചിരുന്നു. തുടർന്ന് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.

കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുജയ‌െ, ഹൃദയധമനികളിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി ആൻജിയോ പ്ലാസ്റ്റിക്കു വിധേയയാക്കിയെങ്കിലും ഇന്നു പുലർച്ചെ മരിച്ചു.

മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാക്‌സിൻ എടുത്തതിനെത്തുടർന്നു പ്രശ്‌നം ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ആർ. ശ്രീലത പറഞ്ഞു. പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആണെന്നും കണ്ടെത്തിയിട്ടുണ്ട്.