protest

ന്യൂഡൽഹി: സിംഘു അതിർത്തിയിൽ പ്രതിഷേധക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം. പ്രതിഷേധക്കാർക്കു നേരെ ഇരുന്നൂറിൽ അധികം വരുന്ന നാട്ടുകാർ സംഘടിച്ച് കല്ലെറിഞ്ഞു. പ്രതിഷേധക്കാരും തിരിച്ചെറിഞ്ഞതോടെ സിംഘു അതിർത്തി സംഘർഷഭൂമിയായി.

ടെന്റുകൾ പൊളിക്കാനാണ് നാട്ടുകാരുടെ ശ്രമം. ഇരുവിഭാഗത്തെയും പരിച്ചുവിടാനുള്ള ശ്രമമാണു പൊലീസ് നടത്തുന്നത്. ലാത്തിവീശിയ പൊലീസ് കണ്ണീർവാതക പ്രയോഗവും നടത്തി. കഴിഞ്ഞദിവസവും സമരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർക്കു നേരെ ഒരുസംഘം എത്തിയിരുന്നു. കർഷകർ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.