dd

മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന മേജർ ജൂലായ് 2ന് ലോക വ്യാപകമായി പ്രദർശനത്തിന് എത്തും.യുവതാരം ആദിവ ശേഷ് ആണ് സന്ദീപ് ഉണ്ണിക്കൃഷ്ണനായുള്ള കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരൺ ടിക്ക ആണ് മേജർ സംവിധാനം ചെയ്യുന്നത്. 2008 ലെ മുംബയ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതമാണ് ചിത്രം പറയുന്നത്. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതതയിലെ ജി. മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്ന് ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം നിർമിക്കുന്നത്.