വിനായകൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓപ്പറേഷൻ ജാവ ഫെബ്രുവരി 12ന് തിയേറ്ററുകളിൽ
വിനായകൻ, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിക്കുന്ന ഓപ്പറേഷൻ ജാവ ഫെബ്രുവരി 12ന് തിയേറ്ററിൽ എത്തും.ഒരു റോ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ഒാപ്പറേഷൻ ജാവ. വർഷം 2015-16 . എറണാകുളം പൊലീസ് കാര്യാലയത്തിൽ നടക്കുന്ന അന്വേഷണമാണ് കഥാപരിസരം.ഈ അന്വേഷണത്തിനിടയിലേക്ക് ബി.ടെക് ബിരുദധാരികളായ രണ്ടു ചെറുപ്പക്കാർ എത്തുന്നു. തുടർ അന്വേഷണ വഴിയിൽ അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഒാപ്പറേഷൻ ജാവ.പൊലീസ് കാര്യാലയത്തിനുള്ളിലെ സൗഹൃദങ്ങളും, ഈഗോയും പ്രവർത്തന രീതീകളും എല്ലാം ചിത്രം അടയാളപ്പെടുത്തുന്നു.കേരള പൊലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്കരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് " സംവിധായകൻ തരുൺ മൂർത്തി പറഞ്ഞു.
ബാലു വർഗീസ്,ലുക്മാൻ,ബിനു പപ്പു, ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ,ദീപക് വിജയൻ,പി ബാലചന്ദ്രൻ, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് മറ്റു താരങ്ങൾ.ബി.ടെക് ബിരുദധാരികളായി ബാലു വർഗീസും ലുക്മാനും വേഷമിടുമ്പോൾ പൊലീസ് ഉദ്യോഗസ്ഥരായി ഇർഷാദ് അലി, ബിനു പപ്പു, അലക്സാണ്ടർ പ്രശാന്ത്, വിനോദ് ബോസ്, ദീപക് വിജയൻ, സഞ്ജയ് നായർ , ജോസ് എന്നിവർ എത്തുന്നു. വാസ്തവം,ഒരു കുപ്രസിദ്ധ പയ്യൻ എന്നി ചിത്രങ്ങൾക്കു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമിക്കുന്ന ചിത്രത്തിന്ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ നിഷാദ് യൂസഫ്.ജോയ് പോൾ എഴുതിയ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. സൗത്ത് ഇന്ത്യയിലെ പ്രമുഖ ശബ്ദ സംവിധായകരായ വിഷ്ണുവും ശ്രീശങ്കറും ചേർന്ന് ഡോൾബി അറ്റ്മോസ് 7.1ൽ ശബ്ദമിശ്രണം നിർവഹിക്കുന്നു.പ്രൊഡക്ഷൺ കൺട്രോളർ-ജിനു പി. കെ,എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ഉദയ് രാമചന്ദ്രൻകല-ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ്-രഞ്ജിത് മണലിപ്പറമ്പിൽ വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ,പരസ്യകല-യെല്ലോ ടൂത്ത്,കോ ഡയറക്ടർ-സുധി മാഡിസൺ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-മാത്യൂസ് തോമസ് ,ഫിനാൻസ് കൺട്രോളർ-ദിലീപ് എടപ്പറ്റ.