ഗോവിന്ദ െെപ, അമൽ ഷാ, മിനോൺ, ഗൗരവ് മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുനിൽ ഹനീഫ് സംവിധാനം ചെയ്യുന്ന ഫോർ പൂർത്തിയായി
കൂവപ്പടി സർക്കാർ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് അഭിയും റിയാസും ജോണും. തലതെറിച്ച കുട്ടികൾ . പ്ലസ് ടു ക്ളാസിൽ പഠിക്കാൻ എത്തുമ്പോൾ അവരെ കാത്തു ഒരു നടുക്കുന്ന വാർത്ത. കുട്ടികളുടെ പേടിസ്വപ്നവും മുൻപ് സ്കൂളിൽ പഠിപ്പിച്ചിരുന്ന കണക്ക് അദ്ധ്യാപകനുമായ പവിത്രൻ വീണ്ടും എത്തുന്നു. അവരെ സംബന്ധിച്ച് ഇനിയത്തെ പഠന കാലം ദുഷ്കരമായിരിക്കുമെന്ന കാര്യത്തിൽ സംശയം ഇല്ലാത്ത അവസ്ഥ. തുടർന്ന് കുട്ടികളും പവിത്രൻ സാറും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളും അതിൽ നിന്ന് രക്ഷപ്പെടാൻ നടത്തുന്ന രസകരമായ ശ്രമങ്ങളും.എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഈ മൂവർ സംഘത്തിനൊപ്പം അവരുടെ ക്ലാസിലെ ഏറ്റവും മിടുക്കനായ രാഹുൽ എന്ന വിദ്യാർത്ഥിയും ഒപ്പം ചേരുന്നു. തുടർന്ന് സ്കൂളിലെ ഓണപ്പരിപാടി നടക്കുന്ന ദിവസം പവിത്രൻ സാറിനെയും കുട്ടികളെയും ബന്ധിപ്പിക്കുന്ന തികച്ചും അപ്രതീക്ഷിതമായ ഒരു പ്രശ്നത്തിനു തുടക്കം കറിച്ചു. പിന്നീടുണ്ടാകുന്ന രസകരവും സംഭവബഹുലവുമായ മുഹൂർത്തങ്ങളാണ് ഫോർ ദൃശ്യവത്കരിക്കുന്നത്.
മാസ് കിനുശേഷം സുനിൽ ഹനീഫ് സംവിധാനം ചെയ്യുന്ന ഫോർ എന്ന ചിത്രത്തിൽ റിയാസായി ഗോവിന്ദ െെപ അഭിയായി അമൽ ഷാ,ജോണായി മിനോൺ,രാഹുലായി ഗൗരവ് മേനോൻ എന്നിവർ എത്തുന്നു. പവിത്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിദ്ദിഖാണ്.
ബ്ളൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണു ഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന ചിത്രത്തിൽ അശ്വതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മമിത െെബജുവും തണ്ണീർമത്തനിലൂടെ ശ്രദ്ധേയയായ ഗോപിക രമേശ് പ്രിൻസിയെ അവതരിപ്പിച്ചും നായികമാരാവുന്നു. ജോണി ആന്റണി, സുരേഷ് കൃഷ്ണ,അലൻസിയാർ,സാധിക, പ്രശാന്ത് അലക്സാണ്ടർ, സ്മിനു, ഷൈനി സാറ എന്നിവരാണ് മറ്റു താരങ്ങൾ. വിധു ശങ്കർ,െെവശാഖ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു. ഛായാഗ്രഹണം പ്രകാശ് വേലായുധൻ നിർവഹിക്കുന്നു.ബി കെ ഹരിനാരായണൻ,സന്തോഷ് വർമ്മ, എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.എഡിറ്റർ-സൂരജ് ഇ എസ്. പ്രൊഡക്ഷൻ കൺട്രോളർ -ജാവേദ് ചെമ്പ്,പ്രൊജക്ട് ഡിസെെനർ-റഷീദ് പുതുനഗരം,കല-ആഷിഖ്,മേക്കപ്പ്-സജി കാട്ടാക്കട,വസ്ത്രലാങ്കാരം-ധന്യ ബാലകൃഷ്ണൻ ചീഫ് അസോസിയേറ്റ് ഡയറക്ടർ -ചാക്കോ കാഞ്ഞൂപറമ്പൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശ്രീക്കുട്ടൻ,പ്രൊഡക്ഷൻ മാനേജർ -ജാഫർ,സലിം