terrorist-killed

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നങ്കർഹർ പ്രവിശ്യയിൽ നടന്ന സ്ഫോടനത്തിൽ ഭീകരസംഘടനയായ പാകിസ്ഥാൻ ലഷ്കർ - ഇ -ഇസ്ലാമിന്റെ തലവൻ മംഗൽ ബാഗ് കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ബാഗിന്റെ തലയ്ക്ക് അമേരിക്ക 30 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബാഗിനൊപ്പം രണ്ട് അനുയാ‍യികളും കൊല്ലപ്പെട്ടിട്ടുണ്ട്. പാകിസ്ഥാനിലെ ഖൈബർ മേഖലയിൽ ജനിച്ച അഫ്രീദി ഗോത്ര വിഭാഗക്കാരനായ ബാഗ്, അഫ്ഗാനിലെ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. തെഹ്രീക്കി താലിബാൻ പാകിസ്ഥാനുമായി ബന്ധമുള്ള സംഘടനയാണ് ലഷ്കർ - ഇ - ഇസ്ലാം. മയക്ക്മരുന്ന് കടത്ത്, കള്ളക്കടത്ത്, തട്ടിക്കൊണ്ടുപോകൽ അടക്കം നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് ഈ ഭീകരസംഘടനയുടെ പ്രധാന വരുമാന മാർഗം.