അല്ലു അർജുൻ നായകനാവുന്ന പുഷ്പ ആഗസ്റ്റ് 13ന് തിയേറ്രറുകളിൽ എത്തും.ആര്യ, ആര്യ 2 എന്നീ സുപ്പർ ഹിറ്റ് ചിത്രങ്ങൾക്കുശേഷം സുകുമാർ- അല്ലു അർജുൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുഷ്പയുടെ പ്രത്യേകത. രശ്മിക മന്ദനയാണ് ഈ ആക്ഷൻ ത്രില്ലറിലെ നായിക. പ്രകാശ് രാജ്, സുനിൽ, ഹരീഷ് ഉത്തമൻ എന്നിവരാണ് മറ്റു താരങ്ങൾ. മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ എത്തും.ദേവി ശ്രീ പ്രസാദാണ് സംഗീതം. തെലുങ്ക് റിലീസിന്റെ അന്നുതന്നെ കന്നട ഭാഷയിലും റിലീസ് ചെയ്യുന്ന ആദ്യ അല്ലു അർജുൻ ചിത്രമാണ് പുഷ്പ.