ന്യൂഡൽഹി: ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം. എംബസിയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിലാണ് സ്ഫോടനം നടന്നതെന്നാണ് സൂചനകൾ. വാർത്താ ഏജൻസിയായ എഎൻഐ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു. തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായിരിക്കുന്നതെന്നും വാർത്താ ഏജൻസി പറയുന്നുണ്ട്.
#WATCH | Delhi Police team near the Israel Embassy where a low-intensity explosion happened.
Nature of explosion being ascertained. Some broken glasses at the spot. No injuries reported; further investigation underway pic.twitter.com/RphSggzeOa— ANI (@ANI) January 29, 2021
ഇവിടെ നിർത്തിയിട്ടിരുന്ന അഞ്ച് വാഹനങ്ങൾക്കും സ്‌ഫോടനത്തിൽ കേടുപാടുകൾ പറ്റിയതായി വിവരമുണ്ട്. സ്ഫോടനമുണ്ടായ സ്ഥലങ്ങളായിൽ ചില്ല് കഷണങ്ങൾ ചിതറി കിടപ്പുണ്ട്.
അഗ്നിശമന സേന സ്ഥാലത്തെത്തി തീയണയ്ക്കുകയാണ്. അതേസമയം, ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സ്‌ഫോടനത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏത് നിലയിലുള്ള സ്ഫോടനമാണ് ഉണ്ടായിരിക്കുന്നതെന്ന് അന്വേഷിച്ചുവരികയാണ്.